മര്യാദാപുരുഷോത്തമനായ ശ്രീരാമന്റേയും യോഗേശ്വരനായ ശ്രീകൃഷ്ണന്റേയും ജീവിതത്തേയും ഉപദേശങ്ങളെയും അടിസ്ഥാനമാക്കി സ്കൂൾ വിദ്യാർത്ഥികൾക്കായി (LP, UP, HS വിഭാഗങ്ങളിൽ) കാറൽമണ്ണ വേദഗുരുകുലം യഥാക്രമം 2026 ആഗസ്റ്റ്‌ 16, 30 തിയ്യതികളിൽ നടത്തുന്ന വാല്മീകി രാമായണം /കൃഷ്ണായനം 2026 സൗജന്യ ഓൺലൈൻ മത്സര പരീക്ഷകൾക്കുള്ള പരിശീലനം കാറൽമണ്ണ വേദഗുരുകുലത്തിൽ നിന്ന് നൽകുന്നതാണ്.

താഴെ കൊടുക്കുന്ന സമയസാരിണി അനുസരിച്ച് ക്ലാസ്സുകൾ ഓൺലൈൻ ആയി ശനി, ഞായർ ദിവസങ്ങളിൽ ജൂലൈ 4 മുതൽ നടത്തുന്നതാണ്.

ശനിയാഴ്ച കാലത്ത് 11:15 മുതൽ ഉച്ചക്ക് 12:15 വരെ : വാല്മീകി രാമായണം

ഞായറാഴ്ച ഉച്ചക്ക് 02:00 മുതൽ 03:00 വരെ : കൃഷ്ണായനം

പരിശീലന ക്ലാസ്സിൽ ചേരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെകൊടുക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/rFU8nbrQgkyk34rw8

വാല്മീകി രാമായണം മത്സരത്തിന് ഇതുവരേക്കും രജിസ്റ്റർ ചെയ്യാത്തവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഈ ലിങ്കിൽ
https://vedagurukulam.org/valmiki-ramayanam-online-competition/

ക്ലിക്ക് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൃഷ്ണായനം 2026 പരീക്ഷക്ക് ഇതുവരേക്കും രജിസ്റ്റർ ചെയ്യാത്തവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഈ ലിങ്കിൽ

ക്ലിക്ക് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടുക.

You cannot copy content of this page