താനഹം ദ്വിഷതഃ ക്രൂരാൻസംസാരേഷു നരാധമാൻക്ഷിപാമ്യജസ്രമശുഭാ-നാസുരീഷ്വേവ യോനിഷു ദ്വേഷിക്കുന്നവരും ക്രൂരന്മാരും അശുഭകർമ്മത്തെ ചെയ്യുന്നവരുമായ ആ നരാധമന്മാരെ ഞാൻ എന്നെന്നും ആസുരയോനികളിൽ ജനിക്കാനിടവരുത്തുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 19
read moreആത്മസംഭവിതാഃ സ്തബ്ധാ: ധനമാനമദാന്വിതാ:യജന്തേ നാമയജ്ഞൈസ്തേ ദംഭേനാവിധിപൂർവകം സ്വയം പുകഴ്ത്തുന്നവരും പിടിവാശിക്കാരും ധനം, മാനം എന്നിവയിൽ അഹങ്കരിക്കുന്നവരുമായ അവർ നാമമാത്രമായി ദംഭം ഹേതുവായി വിധികളെ പാലിക്കാതെ യജ്ഞങ്ങൾ ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 17
read moreപ്രവൃത്തിം ച നിവൃത്തിം ചജനാ ന വിദുരാസുരാഃന ശൗചം നാപി ചാചാരോന സത്യം തേഷു വിദ്യതേ ആസുരരായ ജനങ്ങൾക്ക് എന്ത് പ്രവർത്തിക്കണം ഏതിൽനിന്ന് നിവർത്തിക്കണം എന്നറിയില്ല. അവരിൽ ശൗചമോ ആചാരമോ സത്യമോ കാണപ്പെടു ന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 7
read moreദംഭോ ദർപോfഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ചഅജ്ഞാനം ചാഭിജാതസ്യപാർത്ഥ സമ്പദമാസുരീം പൊങ്ങച്ചം, അഹങ്കാരം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിവ ആസുരീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന സ്വഭാവവിശേഷങ്ങളാണ്. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 4
read moreഇതി ഗുഹ്യതമം ശാസ്ത്ര-മിദമുക്തം മയാനഘഏതദ്ബുദ്ധ്വാ ബുദ്ധിമാൻ സ്യാത് കൃതകൃത്യശ്ച ഭാരത ഹേ ഭാരതാ, ഇപ്രകാരം ഞാൻ ഉപദേശിച്ച തികച്ചും രഹസ്യമായ ഈ ശാസ്ത്രത്തെ അറിയുന്നവൻ ബുദ്ധിമാനായും കൃതകൃത്യനായും (ചെയ്യേണ്ടതെല്ലാം ചെയ്ത് തീർത്തവനായും) ഭവിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 20
read moreയസ്മാത് ക്ഷരമതീതോfഹമക്ഷരാദപി ചോത്തമഃഅതോfസ്മി ലോകേ വേദേ ചപ്രഥിതഃ പുരുഷോത്തമഃ ക്ഷരത്തിനതീതനും അക്ഷരത്തിനെക്കാൾ ഉത്തമനുമായതിനാൽ ഞാൻ ഈ ലോകത്തിലും വേദത്തി ലും പുരുഷോത്തമനെന്ന് അറിയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 18
read moreഉത്തമഃ പുരുഷസ്ത്വന്യ:പരമാത്മേത്യുദാഹൃതയോ ലോകത്രയമാവിശ്യ ബിഭർത്യവ്യയ ഈശ്വരാ: അവ്യയനായ ഈശ്വരൻ മൂന്ന് ലോകങ്ങളിലും വ്യാപിച്ച് അവയെ താങ്ങിനിർത്തുന്നു. മേല്പറഞ്ഞ രണ്ട് പുരുഷന്മാരിൽനിന്നും ഭിന്നനത്രെ പരമാത്മാവവ് എന്നറിയപ്പെടുന്ന ആ ഉത്തമപുരുഷൻ. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 17
read moreദ്വാവിമൗ പുരുഷൗ ലോകേക്ഷരശ്ചാക്ഷര ഏവ ചക്ഷരഃ സർവാണി ഭൂതാനികൂടസ്ഥോfക്ഷര ഉച്യതേ ക്ഷരൻ (നാശമുള്ളവൻ), അക്ഷരൻ (നശിക്കാത്തവൻ) എന്നീ രണ്ട് പുരുഷന്മാരാണ് ഈ ലോകത്തിലുള്ളത്. എല്ലാ ജീവജാലങ്ങളും ക്ഷരപുരുഷനാണ്. നാശരഹിതനും കൂടസ്ഥനുമായ ആത്മാവാണ് അക്ഷരപുരുഷൻ. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 16
read moreസർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോമത്തഃ സ്മൃതിർജ്ഞാനമപോഹനം ചവേദൈശ്ച സർവൈരഹമേവവേദ്യോവേദാന്തകൃദ് വേദവിദേവ ചാഹം ഞാൻ സർവ്വരുടെയും ഹൃദയത്തിൽ സന്നിഹിതനാണ്. ഓർമ്മ, അറിവ്, മറവി എന്നിവയുണ്ടാകുന്നതും എന്നിൽനിന്നാണ്. എല്ലാ വേദങ്ങളിലൂടെയും അറിയപ്പെടേണ്ടവൻ ഞാനാണ്. വേദാന്തത്തിന്റെ കർത്താവും വേദജ്ഞനും ഞാൻ തന്നെയാണ്. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 15
read moreഗാമാവിശ്യ ച ഭൂതാനിധാരയാമ്യഹമോജസാപുഷ്ണാമി ചൗഷധീ: സർവാ:സോമോ ഭൂത്വാ രസാത്മക: ഞാൻ ഓജസ്സായി ഭൂമിയിൽ പ്രവേശിച്ച് ജീവജാലങ്ങളെ നിലനിർത്തുകയും രസസ്വരൂപിയായ ചന്ദ്രനായി എല്ലാവിധ സസ്യങ്ങളെയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 13
read more