നമസ്തേ, ഡി. എ. വി ചെന്നൈ സർക്കിൾ ജനറൽ സെക്രട്ടറി ശ്രീ. വികാസ് ആര്യ ജി, ചെന്നൈ ആര്യസമാജം ജനറൽ സെക്രട്ടറി ശ്രീ. പിയൂഷ് ആര്യ ജി എന്നിവർ കാറൽമണ്ണ വേദഗുരുകുലം സന്ദർശിച്ച് നമ്മുടെ ബ്രഹ്മചാരികളുമായി ഇന്ന് (04.08.2023) സംവദിച്ചു.🙏

read more

ഇന്ന് (02.08.2023) കാലത്ത് 9 മണിമുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടി (ശ്രൗതയാഗം) യിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏 🙏Few pictures from the Pournamaseshti (Shrauta Yaga) held at Karalmanna Veda Gurukulam today (02.08.2023)🙏

read more

കാലത്ത് 7 മണിക്ക് ബൃഹത് അഗ്നിഹോത്രത്തോടുകൂടി ശ്രാവണ പൂർണ്ണിമ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ, ധർമ്മ ജിജ്ഞാസക്കൾ തുടങ്ങി നിരവധിപേർ ഈ മഹത് ചടങ്ങിൽ സംബന്ധിച്ച് അചാര്യന്മാരുടെ യഥാവിധി അനുഗ്രഹം വാങ്ങി. TEAM VEDA GURUKULAM KARALMANNA

read more

എന്താണ് ഉപാകർമ്മം ? ഉപാകർമ്മം കൃഷി, വ്യാപാരം, രാജ്യരക്ഷ, സ്വാധ്യായം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. മഴക്കാലം ആരംഭിച്ചാൽ കർഷകരും വ്യാപാരികളും പട്ടാളക്കാരും ബ്രാഹ്മണരും തങ്ങളുടെ ദൈനംദിന വ്യവഹാരങ്ങളിൽ അൽപ്പം മാറ്റം വരുത്താൻ നിർബന്ധിതരാകും. കനത്ത മഴയിൽ റോഡുകളും കൃഷി സ്ഥലങ്ങളും നഗരങ്ങളും ആശ്രമങ്ങളുമെല്ലാം വെള്ളം കൊണ്ട് ചുറ്റപ്പെട്ടുകിടക്കും. ആർക്കും പുറത്തിറങ്ങി അനായാസമായി പ്രവൃത്തികൾ ചെയ്യാൻ കഴിയില്ല. റോഡുകളും വാഹനങ്ങളും ഒന്നും…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ 2023 ആഗസ്റ്റ്‌ 1 ന് ചൊവ്വാഴ്ച കാലത്ത് 7 മുതൽ 8 മണി വരെ വിശിഷ്ടമായ ശ്രാവണി ഉപാകർമ്മം നടക്കുന്നു. വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ, ധർമ്മ ജിജ്ഞാസുക്കൾ തുടങ്ങി ഏവരും ഈ മഹത് ചടങ്ങിൽ സംബന്ധിച്ച് അചാര്യന്മാരുടെ യഥാവിധി…

read more

ജൂലൈ 26 : കാർഗിൽ വിജയ് ദിവസത്തിൽ ധീരബലിദാനികളായ സൈനികർക്ക് ആര്യസമാജം കേരള ഘടകത്തിന്റെ ശ്രദ്ധാഞ്‌ജലി ഇന്ന് ജൂലൈ 26ന് കാർഗിൽ വിജയ് ദിവസ് ആയി രാഷ്ട്രം മുഴുവൻ ആചരിക്കുകയാണ്. 1998 ൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ച് കശ്മീരിൽ ഭാരത അതിർത്തി ലംഘിച്ച് നമ്മുടെ രാജ്യത്തിന്റെ സമാധാനം തകർക്കാൻ പദ്ധതിയിട്ടു. പാക്കിസ്ഥാന്റ അർദ്ധസൈനിക വിഭാഗത്തിന് പ്രത്യേക പരിശീലനം നൽകി…

read more

🙏 കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുടെ വിയോഗത്തിൽ ആര്യസമാജം കേരളഘടകവും കാറൽമണ്ണ വേദഗുരുകുലവും അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ARYA SAMAJAM KERALAM

read more

You cannot copy content of this page