കഴിഞ്ഞ 7 വർഷമായി പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ വരുന്ന NIOS ൻ്റെ അക്രെഡിറ്റേഷൻ കേന്ദ്രം (അക്രെഡിറ്റേഷൻ കേന്ദ്രം നമ്പർ: V019001) എന്ന പദവി ലഭിച്ചു. സെക്കൻഡറി(പത്താം തരം) സീനിയർ സെക്കൻഡറി (പ്ലസ് ടു) വിഭാഗത്തിൽ വരുന്ന ഇന്ത്യൻ നോളേഡ്ജ് സിസ്റ്റം പാഠ്യ പദ്ധതിക്കാണ് ഈ അംഗീകാരം.
കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. ഭാരതീയ ദർശനം, വേദാധ്യയനം, സംസ്കൃത വ്യാകരണം, സംസ്കൃത സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ പാഠ്യ പദ്ധതി. 2022-23 അധ്യയന വർഷം മുതൽ പ്രാബല്യം ഉള്ളതാണ് ഈ അംഗീകാരം.

അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7907077891 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5മണി വരെ)

🙏

TEAM VEDA GURUKULAM

You cannot copy content of this page