കഴിഞ്ഞ 7 വർഷമായി പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ വരുന്ന NIOS ൻ്റെ അക്രെഡിറ്റേഷൻ കേന്ദ്രം (അക്രെഡിറ്റേഷൻ കേന്ദ്രം നമ്പർ: V019001) എന്ന പദവി ലഭിച്ചു. സെക്കൻഡറി(പത്താം തരം) സീനിയർ സെക്കൻഡറി (പ്ലസ് ടു) വിഭാഗത്തിൽ വരുന്ന ഇന്ത്യൻ നോളേഡ്ജ് സിസ്റ്റം പാഠ്യ പദ്ധതിക്കാണ് ഈ അംഗീകാരം.കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് ഈ…
read moreവെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം ഇന്ന് 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിച്ചു. കാലത്ത് 9 മണിക്ക് ബൃഹത് അഗ്നിഹോത്രത്തോടുകൂടി പൊതുസമ്മേളനം പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ അധ്യക്ഷതയിൽ ആരംഭിച്ചു. പത്മശ്രീ ആചാര്യ കുഞ്ഞോൽ മാഷ്…
read moreമൊഴികുന്നത്ത് മനക്കൽ ശ്രീമതി. മാലതി അന്തർജനത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു.ശ്രീമതി. മാലതി അന്തർജനത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreകുന്നത്ത് മനക്കൽ ശ്രീ. കെ. എം. ശങ്കരനാരായണൻ നമ്പൂതിരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreനമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നു വരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 08.03.2023 ബുധനാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏
read moreവേദധർമ്മ പ്രചാരണത്തിനുവേണ്ടി മഹത്തായ ത്യാഗം ചെയ്യാൻ തയ്യാറായ നിരവധി വേദപ്രചാരകരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. അവരിൽ ഒരു പ്രമുഖനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. വിക്രമ സംവത്സരം 1915 ൽ (1858) ചൈത്രമാസത്തിലെ അഷ്ടമി തിഥിയിൽ പഞ്ചാബിലെ ഝലം (Jhalam District) ജില്ലയിലെ സയാദ്പുർ ഗ്രാമത്തിലാണ് ലേഖ്റാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രീ. താരാസിംഗ്, ശ്രീമതി. ഭാഗ്ഭാരി എന്നിവരായിരുന്നു. പഞ്ചാബിലെ ഒരു പോലീസ്…
read moreനമസ്തേ, വെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിക്കുന്നു. അഗ്നിഹോത്രത്തോടുകൂടി ആരംഭിക്കുന്ന പൊതുസമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന സെമിനാറുകളിലേക്കും ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 എന്ന്, ശ്രീ. കെ. കെ. ജയൻ ആര്യ,അദ്ധ്യക്ഷൻ, പെരുമ്പാവൂർ ആര്യസമാജം.
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 മാർച്ച് ലക്കം അച്ചടിയിൽ വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 8590598066, 9446575923
read more2023 മാർച്ച് 4 ശനിയാഴ്ച പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം)…
read more1875-ൽ ഉത്സാഹികളായ നിരവധി മാന്യന്മാർ ബോംബെയിൽ ഒരു ആര്യസമാജം എന്ന സാമൂഹ്യ നവോത്ഥാന ധാർമിക പ്രസ്ഥാനം സ്ഥാപിക്കാൻ സ്വാമി ദയാനന്ദ സരസ്വതിയോട് അഭ്യർത്ഥിച്ചപ്പോൾ, ദാർശനികനായിരുന്ന ആ സന്യാസി തന്റെ നിലപാട് വ്യക്തമാക്കുകയും അവർക്ക് ഇപ്രകാരം മുന്നറിയിപ്പ് നൽകുകയും ചെയ്തു. “സഹോദരൻമാരെ! എനിക്ക് സ്വതന്ത്രമായ അഭിപ്രായമില്ല. ഞാൻ വേദങ്ങൾക്ക് അധീനനാണ്, നമ്മുടെ ഭാരതത്തിൽ ഇരുപത്തിയഞ്ച് കോടി (അന്നത്തെ ഭാരതത്തിലെ ജനസംഖ്യ)…
read more